മലപ്പുറം: ബന്ധുവീട്ടില്‍ വിവാഹത്തിന് എത്തിയ രണ്ട് കുട്ടികൾ ക്വാറിയില്‍ മുങ്ങിമരിച്ചു. മലപ്പുറം മേല്‍മുറിയിലുണ്ടായ ദാരുണാപകടത്തിൽ സഹോദരിമാരുടെ മക്കളായ റഷ (8), ദിയ ഫാത്തിമ (9) എന്നിവരാണ് മരിച്ചത്.
മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ഇരുവരെയും കാണാതാവുകയായിരുന്നു. പിന്നീട് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് ഇരുവരെയും ക്വാറിയില്‍ നിന്ന് കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group