ജിദ്ദ പതിനൊന്നോളം സംഘടനകളുടെ കൂട്ടായ്മയായ ഇന്ത്യൻ വെൽഫയർ അസോസിയേഷൻ ( ഐവ ) 2024-25 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി നാസർ ചാവക്കാടിനെയും, ജനറൽ കൺവീനറായി ദിലീപ് താമരകുളം, ജനറൽ സെക്രട്ടറിയായി റിസ്‌വാൻ അലി സീതിമരക്കാരകം, ട്രഷറർ ഹനീഫ ബറക, പി.ആർ. ഒ. മൻസൂർ വണ്ടൂർ, മീഡിയ കൺവീനറായി ലിയാകത്തു കോട്ടയെയും തെരഞ്ഞെടുത്തു.
സെക്രട്ടറിമാരായി : ജൈസൽ, അഖിൽ റഷീദ് , ജരീർ, മനാഫ് തലശ്ശേരി എന്നിവരെയും വൈസ് പ്രസിഡന്റ്മാരായി ഹനീഫ പാറകല്ലിൽ, അൻവർ വടക്കാങ്ങര, ശറഫുദ്ധീൻ മേപ്പാടി, ഷൌക്കത്തലി കോട്ട എന്നിവരെയും തെരഞ്ഞെടുത്തു.
ഉപദേശക സമിതി അംഗങ്ങളായി : സലാഹ് കാരാടൻ (ചെയർമാൻ), ഗഫൂർ തേഞ്ഞിപ്പലം, അബ്ബാസ് ചെങ്ങാനി, ഷാനവാസ് വണ്ടൂർ എന്നിവരെയും തെരഞ്ഞെടുത്തു.
വളണ്ടിയർ ക്യാപ്റ്റൻ : റസാഖ് മാസ്റ്റർ മമ്പാട്, വൈസ് ക്യാപ്റ്റൻ : ഫൈസൽ അരിപ്ര, വളണ്ടിയർ കോർഡിനേറ്റർ : കരീം മഞ്ചേരി. ലോജിസ്റ്റിക് : നൗഷാദ് ഓച്ചിറ സാമൂഹ്യ ക്ഷേമം : അമാനുള്ള, മെഡിക്കൽ : അബൂബക്കർ സിദീഖ്, സ്പോർട്സ് : ഇസ്മായിൽ പുള്ളാട്ട്, എന്റർടൈൻമെന്റ്: നജ്മുദ്ധീൻ മുല്ലപ്പള്ളി എന്നിവരെയും തെരഞ്ഞെടുത്തു. 29 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ഷറഫിയ ഇമ്പീരിയൽ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിൽ പതിനൊന്നോളം സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. അബ്ദുൽ ഗഫൂർ വളപ്പൻ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.
പ്രസിഡന്റ് സലാഹ് കാരാടൻ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ ജനറൽ സെക്രട്ടറി വാർഷിക റിപ്പോർട്ടും, ട്രഷററുടെ അഭാവത്തിൽ സലാഹ് കാരാടൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ഗഫൂർ തേഞ്ഞിപ്പലം,( ജനറൽ കൺവീനർ )അൻവർ വടക്കാങ്ങര (പി.ആർ. ഒ) ദിലീപ് താമരകുളം (പി.സി.എഫ്) ഹാരിസ് കന്നിപൊയിൽ ( ഐവ മക്ക പ്രസിഡന്റ്) ജരീർ (ഐ. ഐ. സി.ജെ) ഹനീഫ പാറകല്ലിൽ ( ഫാർമസി ഫോറം ) ശറഫുദ്ധീൻ മേപ്പാടി (ഫോക്കസ്) ഷൌക്കത്തലി ( കോട്ട വെൽഫെയർ അസോസിയേഷൻ )ഹനീഫ ബറക ( ഐ. സി.എഫ്) റിസ്‌വാൻ അലി ( ജെ.സി.സി) ഇസ്മായിൽ പുള്ളാട്ട് ( (ജംഇയ്യത്തുൽ അൻസാർ )നജ്മുദ്ധീൻ ( ഐ. ഡി. സി ) മൻസൂർ വണ്ടൂർ ( ഐഎംസി.സി ) ദാവൂത് ( തലശ്ശേരി മാഹി വെൽഫെയർ അസോസിയേഷൻ) ലിയാകത്ത് കോട്ട, മനാഫ് തലശ്ശേരി എന്നിവർ പ്രസംഗിച്ചു.
ഈ വർഷവും 300 ല്‍പരം വോളന്റീർമാരെ ഹജ്ജ് സേവനത്തിനു നിയോഗിക്കണമെന്ന് തീരുമാനിക്കുകയും രജിസ്ട്രേഷൻ ആരംഭിക്കുകയും ചെയ്തു.
മക്ക, മിന, അസീസിയ, എയർപോർട്ട്, മദീന എന്നീ സ്ഥലങ്ങളിൽ , ആശുപത്രി സേവനം, വീൽ ചെയർ സർവീസ്, ഭക്ഷണ പാനീയ വിതരണം, എന്നീ അവശ്യ സേവനങ്ങള്‍ കാര്യക്ഷമതയോടെ നടപ്പിൽ വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ തുടങ്ങുവാനും തീരുമാനിച്ചു.
ജനറല്‍ സെക്രട്ടറി നാസര്‍ ചാവക്കാട് സ്വാഗതവും റിസ്‌വാൻ അലി നന്ദിയും പറഞ്ഞു. മാസ്റ്റർ സാലിഹ് നാസർ ഖിറാഅത്തു നടത്തി.