പരപ്പനങ്ങാടി :അദ്ധ്യാപകൻ, മാധ്യമ പ്രവർത്തകൻ,സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന പരപ്പനങ്ങാടി നമ്പുളം സൗത്തിലെ ഇ, എസ്. സുലൈമാൻ മാസ്റ്റർ (75) നിര്യാതനായി. കൊടുങ്ങല്ലൂർ വടക്കും പുറം സ്വദേശി പരേതനായ ഇറക്കത്ത് സെയ്തു മുഹമ്മദിൻ്റെ മകനാണ്.
തിരുരങ്ങാടി ഓറിയൻ്റൽ യു പി സ്കൂൾ അധ്യാപകനായി വിരമച്ച സുലൈമാൻ മാസ്റ്റർ അര നൂറ്റാണ്ടിലേറെ കാലം സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്നു.
പരപ്പനങ്ങാടി ജനകീയ വികസന മുന്നണി സ്ഥാപക ട്രഷർ ,
വെൽഫയർ പാർട്ടി മുൻസിപ്പൽ മുൻ അധ്യക്ഷൻ,ഡയലോഗ് സെൻ്റർ കേരള യൂനിറ്റ് വക്താവ്,
പരപ്പനങ്ങാടി ഫ്രയിഡെ ക്ലബ് അധ്യക്ഷൻ,
പരപ്പനങ്ങാടി എസ്. എൻ. എം. ഹയർ സെക്കണ്ടറി സ്കൂൾ മുൻ പി. ടി. എ പ്രസിഡൻ്റ്, പരപ്പനങ്ങാടി ടൗൺ അബ്റാർ മഹല്ല് മുൻ അധ്യക്ഷൻ, അബ്റാർ സക്കാത്ത് സെൽ പ്രസിഡൻ്റ്,
തുടങ്ങി പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: ഹൂർബാനു.
മക്കൾ: ഹാസിബ , നുസൈബ, ലുബൈബ, മുഹമ്മദ് അസ്‌ലം (അസിസ്റ്റൻ്റ് പ്രഫസർ ന്യൂ കോളേജ് ചെന്നൈ ), അഫ്സൽ (അസിസ്റ്റൻ്റ് പ്രഫസർ സദക്കത്തുള്ള കോളേജ് തിരുന്നൽ വേലി ),
മരുമക്കൾ: സെയ്ഫുദ്ദീൻ (ഖത്തർ ) , മുഹമ്മദ് (കച്ചവടം മലപ്പുറം ) , സാലിഹ് (സ്പഷ്യൽ വില്ലേജ് ഓഫീസർ ചെറുപ്പുളശ്ശേരി), നസ്മ (അസിസ്റ്റൻ്റ് പ്രഫസർ ഗവ: കോളേജ് താനൂർ ) , ഹിബ ,
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group