റിയാദ്: ലഹരി ഉപഭോഗം തുടക്കത്തിലെ തടയുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര എൻ.ജി.ഒ സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരി വിരുദ്ധ വിഭാഗം ‘റിസ’ സംഘടിപ്പിക്കുന്ന ഓൺലൈൻ ‘പരിശീലക പരിശീലന പരിപാടി’ യുടെ ഒന്നാം ഘട്ടം മെയ് ഏഴ് ചൊവ്വാഴ്ച്ച നടക്കും. ഗ്രേഡ് എട്ട് മുതൽ പ്ലസ് ടു വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾ, പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള ഡിഗ്രി വിദ്യാർത്ഥികൾ, അധ്യാപകർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് പങ്കെടുക്കാം. മെയ് ഏഴ് ചൊവ്വാഴ്ച്ച സൗദി സമയം വൈകുന്നേരം 6 മുതൽ 8 വരെയാണ് (ഇന്ത്യൻ സമയം രാത്രി 8:30 മുതൽ 10:30 വരെ) ആദ്യ ഘട്ട പരിശീലനം. വൈകുന്നേരം 4 മണി വരെ ഓൺലൈൻ രജിസ്‌ട്രേഷൻ സ്വീകരിക്കും. മെയ് 25 നു ഓൺലൈൻ മൂല്യനിർണയ പരീക്ഷ നടത്തും. വിജയികൾക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് ലോക പുകയില വിരുദ്ധ ദിനമായ മെയ് 31 – നു വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾ www.risatots.online എന്ന വെബ് സൈറ്റില്‍ ലഭ്യമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group