റിയാദ്- അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോളിൽ യെമന്‍ എതിരെ സൗദിക്ക് വിജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സൗദിയുടെ ജയം. ആദ്യം രണ്ടു ഗോളുകൾക്ക് പിന്നിൽനിന്ന ശേഷമായിരുന്നു സൗദിയുടെ തിരിച്ചുവരവ്. അവസാനം കയ്യാങ്കളിയിലേക്ക് നീങ്ങിയ മത്സരത്തിൽ യെമൻ താരത്തി ചുവപ്പുകാർഡ് കണ്ടു പുറത്തേക്ക് പോകേണ്ടിയും വന്നു. സൗദി താരത്തെ ആക്രമിച്ചതിന് യെമന്റെ റാമി അൽ വസാനിക്കാണ് ചുവപ്പുകാർഡ് ലഭിച്ചത്.
മത്സരത്തിന്റെ എട്ടാമത്തെ മിനിറ്റിൽ യെമന്റെ ഹർവാൻ അൽ സുബൈദിയാണ് ആദ്യ ഗോൾ നേടിയത്. ഇരുപത്തിയേഴാം മിനിറ്റിൽ അബ്ദുൽ സബാര ഒരു ഗോൾ കൂടി നേടി യെമനെ മുന്നിലെത്തിച്ചു. മൂന്നു മിനിറ്റിനുള്ളിൽ സൗദിയുടെ മുഹമ്മദ് കാനൂ ഗോൾ നേടി. 57 -മത്തെ മിനിറ്റിൽ മുസാബ് ഫഹസ് അജുവൈർ പെനാൽറ്റിയിലൂടെ സൗദിക്കായി ഗോൾ നേടി. രണ്ടാം പകുതിയുടെ ഇൻജുറി ടൈമിലാണ് അബ്ദുല്ല അൽ ഹമദാൻ സൗദിക്കായി വീണ്ടു വല ചലിപ്പിച്ചത്. ഇതിന് ശേഷമാണ് യെമൻ താരങ്ങൾ-സൗദി കളിക്കാരുമായി ഏറ്റുമുട്ടിയത്.