Malayalam News

കണ്ണൂർ: കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച. വളപട്ടണം മന്ന സ്വദേശി അഷ്‌റഫിന്റെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി. അഷ്‌റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് കവർച്ചയുണ്ടായത്. കഴിഞ്ഞ 19ന് മധുരയിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു അഷ്‌റഫും കുടുംബവും. ഇന്നലെ രാത്രിയാണ് ഇവർ തിരികെയെത്തിയത്. വീട്ടിലെത്തിയപ്പോഴാണ് മോഷണം അറിഞ്ഞത്. വീട്ടിലെ കിടപ്പുമുറിക്കുള്ളിലെ ലോക്കറിനുള്ളിൽ നിന്നാണ് പണവും സ്വർണവും കവർന്നത്. മതിൽ ചാടിക്കടന്ന് അടുക്കളഭാഗത്തെ ജനൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. സി സി ടി വി ക്യാമറകളിൽ മോഷ്ടാക്കൾ മുഖം മറച്ചാണുള്ളത്. അരി മൊത്തവ്യാപാരിയാണ് അഷ്‌റഫ്. കലക്ഷൻ വരുന്ന പണമാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. സാധാരണ ബാങ്കിൽ അടക്കാറാണ് പതിവ്. എന്നാൽ, യാത്ര പോയതിനെ തുടർന്ന് പണം വീട്ടിൽ വെച്ച് പോയതാണെന്ന് പറയുന്നു. ലോക്കറിന്റെ താക്കോൽ മറ്റൊരു അലമാരിയിൽ വെച്ച് പൂട്ടി ആ അലമാരയുടെ താക്കോൽ മറ്റൊരു അലമാരയിലാണ് വെച്ചിരുന്നതെന്നും പറഞ്ഞു. പോലീസും…

Read More

തൃശൂർ: ചേലക്കര ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽ തുറന്നുപറച്ചിലുമായി സ്ഥാനാർത്ഥിയും ആലത്തൂർ മണ്ഡലത്തിലെ മുൻ എം.പിയുമായ രമ്യ ഹരിദാസ്.…

കണ്ണൂർ: കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച. വളപട്ടണം മന്ന സ്വദേശി അഷ്‌റഫിന്റെ വീട്ടിൽ നിന്ന് ഒരു കോടി…

Read More

Saudi News

ജിദ്ദ- വാഴയൂർ സർവീസ് ഫോറം (വി.എസ്.എഫ്) സൗദി അറേബ്യ ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജി.എച്ച്.എസ് സൗദി ജനറൽ മാനേജർ മുഹമ്മദ് അബ്ദുറഹ്മാൻ യൂസഫ് മലബാറി ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ഉൽപ്പാദനക്ഷമവും പിരിമുറുക്കമില്ലാത്തതുമായ ജീവിതത്തിന് അവർക്ക് കരുതലും അംഗീകാരവും പിന്തുണയും പ്രചോദനവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വി.എസ്.എഫ് ഖത്തർ മുഖ്യ രക്ഷാധികാരി മശ്ഹൂദ് വി സി തിരുത്തിയാട് മുഖ്യ പ്രഭാഷണം നടത്തി. ഷൗക്കത്തലി കോട്ട ജിദ്ദ (പ്രസിഡന്റ), രതീഷ് എം ഇ കാരാട് റിയാദ് (ജനറൽ സെക്രട്ടറി), ഉബൈദ് കക്കോവ് ദമ്മാം (ട്രഷറർ) വിവിധ പ്രവിശ്യകളെ പ്രതിനിധീകരിക്കുന്ന വൈസ് പ്രസിഡന്റുമാരായി രഹ്മത്തുല്ലാഹി തിരുത്തിയാട് റിയാദ് (സെൻട്രൽ പ്രൊവിൻസ്), ലിയാക്കത്തലി കോട്ട ത്വാഇഫ് (വെസ്റ്റേൺ പ്രൊവിൻസ്), ചന്ദ്രൻ വാഴയൂർ ദമ്മാം (ഈസ്റ്റേൺ പ്രൊവിൻസ്) എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായ മുഹമ്മദ് അദിൻഷാ ചാനത്ത് മക്ക (വെസ്റ്റേൺ പ്രൊവിൻസ്), ഉണ്ണികൃഷ്ണൻ വാഴയൂർ റിയാദ് (സെൻട്രൽ പ്രോവിൻസ്), മുഹമ്മദ് ഷബീറലി പി.വി. ദമ്മാം (ഈസ്റ്റേൺ പ്രൊവിൻസ്) എന്നിവരെയും…

Read More

Kerala

India

സംഭാൽ(യു.പി): ഉത്തർപ്രദേശിലെ ഷാഹി ജുമാ മസ്ജിദിൽ കോടതി ഉത്തരവിനെ തുടർന്ന് പോലീസ് നടത്തിയ സർവേ അക്രമാസക്തമായതിനെ…

Read More

World

ഗാസ – ഗാസയില്‍ ബന്ദി കൈമാറ്റ, വെടിനിര്‍ത്തല്‍ കരാര്‍ തടസ്സപ്പെടുത്തുന്ന ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നയം ഹമാസ് പ്രസ്ഥാനത്തെ…

ജിദ്ദ – ഈ വാരാന്ത്യത്തോടെ ഉത്തര സൗദിയിലെ പ്രവിശ്യകള്‍ അതിശൈത്യത്തിന്റെ പിടിയിലമരുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ…

Read More

Sports

Business

സാമ്പത്തിക രംഗത്തെ വൈവിധ്യവൽക്കരണ നടപടികൾ മികച്ച ഫലം ചെയ്യുന്നത് കണക്കിലെടുത്ത് രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് റേറ്റിങ്സ് സൗദി അറേബ്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി