തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ ചട്ട വിരുദ്ധ നിയമനം നടന്നതായി റിപോർട്ട്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിലാണ് ചട്ടങ്ങൾ കാറ്റിൽ പറത്തിയുള്ള നിയമനമുണ്ടായത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച സി.ജെ സുരേഷ് കുമാറിനെ അതേ തസ്തികയിൽ വീണ്ടും നിയമിക്കുകയായിരുന്നു.
പുനർ നിയമന വ്യവസ്ഥ ലംഘിച്ചാണ് ഈ നിയമനമെന്ന് വിവരം. നിയമനത്തിൽ കോടതി ഉത്തരവും ചട്ടവും പാലിച്ചില്ലെന്ന് അക്കൗണ്ട് ജനറൽ പറയുന്നു. പുനർ നിയമനം നല്കണമെങ്കിൽ പുതിയ തസ്തിക സൃഷ്ടിക്കണമെന്നതാണ് ചട്ടം. സംഭവം പുറത്തായതോടെ നിയമനത്തിൽ അക്കൗണ്ട് ജനറൽ വിശദീകരണം തേടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group