കണ്ണൂർ – ലോകത്തിന് മഹാ മാതൃകയായി അനാഥരെ സനാഥരാക്കി പരിയാരം സി .എച്ച്. സെൻ്റർ. പരിയാരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന സി.എച്ച്.സെന്ററിന്റെ കോ- ഓർഡിനേറ്ററായ എം.നജ്മുദ്ദീൻ പിലാത്തറയുടെ സേവനപ്രവർത്തനങ്ങൾ വീണ്ടും പൊതുസമൂഹത്തിന് മാതൃകയാവുന്നു.
കഴിഞ്ഞ ഒരു മാസത്തിലേറെയായി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച രണ്ടുപേരുടെ മൃതദേഹങ്ങൾ പോലീസ് എൻക്വയറി പൂർത്തിയാക്കിയ ശേഷം സി.എച്ച്.സെന്റർ ഏറ്റെടുത്ത് സംസ്ക്കരിച്ചു. പേരാവൂർ സ്വദേശി വിനോദ് (50), കാസർഗോഡ് സ്വദേശി ബാബു(57) എന്നിവരുടെ മൃതദേഹങ്ങളാണ് സംസ്കരിച്ചത്.
ബന്ധുക്കളാരും ഏറ്റെടുക്കാൻ ഇല്ലാത്തതിനാൽ മാസങ്ങളായി ഈ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പരിയാരം സി എച്ച് സെന്റർ ചെയർമാൻ പി.വി.അബ്‌ദുൽ ഷുക്കൂർ, തളിപ്പറമ്പ് മുൻസിപ്പൽ കൗൺസിലർ സി.മുഹമ്മദ് സിറാജ്, കോഡിനേറ്റർ എം നജിമുദ്ദീൻ പിലാത്തറ, അഫ്സൽ കുഴിക്കാട്, നിഷാദ് തളിപ്പറമ്പ്, മുനീർ ഗസൽ, താഹ മന്ന ഷംഷാദ് എന്നിവരും
ബാലൻ കുളപ്പുറം, ബിജു കുളപ്പുറം, രാജൻ എന്നിവരും ഏറ്റെടുത്ത് കുളപ്പുറം
പൊതുശ്മശാനത്തിൽ സംസ്ക്കരിച്ചത്.
ഒരു മൃതദേഹം കൂടി മോർച്ചറിയിൽ ഉണ്ടെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി അതും ഏറ്റെടുത്ത് സംസ്ക്കരിക്കുമെന്നും എം.നജ്മുദ്ദീൻ അറിയിച്ചു. അനാഥമൃതദേഹങ്ങൾ ഏറ്റെടുത് അതത് മതക്കാരുടെ രീതിയിൽ തന്നെ സംസ്ക്കാര കർമ്മങ്ങൾ പൂർത്തിയാക്കണമെന്ന് നിർബന്ധമുള്ള നജ്മുദ്ദീൻ ആ ആവശ്യങ്ങൾ നിറവേറ്റിക്കിട്ടാൻ നടത്തുന്ന ത്യാഗങ്ങൾ സമൂഹത്തിനാകെ മാതൃകയാണ്. കോവിഡ് കാലത്തും ഇതേ രീതിയിൽ രോഗത്തെ പോലും പരിഗണിക്കാതെ നിരവധി മൃതദേഹങ്ങൾ നജ്മുദ്ദീൻ്റെ നേതൃത്വത്തിൽ സംസ്കരിച്ചിരുന്നു.