വടകര: കല്ലേരിയിൽ ഓടി കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. ഡ്രൈവർ രക്ഷപ്പെട്ടു. കല്ലേരി വൈദ്യർ പീടികയ്ക്ക് സമീപം ഇന്നലെ രാത്രിയാണ് സംഭവം. ചേലക്കാട് ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിക്കാണ് തീ പിടിച്ചത്. ലോറി പൂർണ്ണമായി കത്തി നശിച്ചു. പഴയ ഫ്രിഡ്ജിൻ്റെ ഭാഗങ്ങളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വൈദ്യുതി ലൈനിൽ ആക്രി സാധനങ്ങൾ തട്ടിയാണ് തീ പിടുത്തമെന്ന് കരുതുന്നു. പാലക്കാട് കോങ്ങോട് ചെറായി സ്വദേശി യാണ് വാഹനത്തിൻ്റ ഡ്രൈവർ ഇയാൾ വാഹനത്തിൽ നിന്നും ഇറങ്ങി ഓടിയതിനാൽ രക്ഷപ്പെട്ടു.
നാദാപുരത്ത് നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ലോറിക്ക് തീ പിടിച്ചതോടെ. കുനിങ്ങാട് – വില്യാപ്പള്ളി വടകര റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. അഗ്നി രക്ഷാ സേന
സ്റ്റേഷൻ ഓഫീസർ വരുണിൻ്റെ നേതൃത്വത്തിൽ ഷമേജ് കുമാർ ജ്യോതികുമാർ , പ്രജീഷ്, ഷാഗിൽ , അജേഷ് , സന്തോഷ് , ഷിഖിലേഷ് , രതീഷ് , അഭിനന്ദ് തുടങ്ങിയവർ രക്ഷ പ്രവർത്തനത്തിൽ പങ്കു ചേർന്നു.