കൊച്ചി- ഡാർക്ക് വെബ് ഉപയോഗിച്ച് രാസ ലഹരി എത്തിച്ച യുവാവ് പിടിയില്‍. കോഴിക്കോട് കുതിരവട്ടം സ്വദേശി മിർസാബ് (29) ആണ് പിടിയിലായത്.
20 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
ക്രിപ്റ്റോ കറൻസി ഉപയോഗിച്ചായിരുന്നു ഇടപാട്.
ജർമ്മനിയില്‍ നിന്നാണ് രാസലഹരി എത്തിച്ചത്.
കടവന്ത്രയിലെ വാടക വീട്ടിലേക്ക് നിസാബ് എന്ന വ്യാജ പേരിലാണ് ലഹരി ഓർഡർ ചെയ്തത്.
കൊച്ചിയിലെ ഫോറിൻ പോസ്റ്റ് ഓഫീസിലേക്കാണ് ലഹരി പാഴ്സലായി എത്തിയത്.
തുടർന്ന് പാർസല്‍ പോസ്റ്റല്‍ ഡിപ്പാർട്ട്മെന്റ് എറണാകുളം സർക്കിള്‍ എക്സൈസ് ഓഫീസിന് കൈമാറുകയായിരുന്നു.
പ്രതിയുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. പ്രതിയെ ഉടൻ കോടതിയില്‍ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group