തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും. ഈ മാസത്തെ ബില്ലില്‍ വൈദ്യുതി യൂണിറ്റിന് 19 പൈസ വച്ച് സര്‍ചാര്‍ജ് ഈടാക്കും.
കഴിഞ്ഞ ആറ് മാസമായി നിലവിലുള്ള ഒമ്പത് പൈസയ്ക്ക് പുറമെ 10 പൈസ കൂടി സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനാണ് പുതിയ തീരുമാനം. മാര്‍ച്ച് മാസത്തെ ഇന്ധന സര്‍ചാര്‍ജായാണ് 10 പൈസ കൂടി ഈടാക്കുന്നത്.
അതേസമയം സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിന്റെ ഗുണം കിട്ടിത്തുടങ്ങിയെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് ഉപയോഗം കുറഞ്ഞെന്ന് മന്ത്രി പറഞ്ഞു.
മണ്ണാര്‍ക്കാട് മേഖലയില്‍ നിയന്ത്രണം ഗുണം കണ്ടു. രാത്രി പ്രവര്‍ത്തിക്കുന്ന വന്‍കിട വ്യവസായങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണമുള്ളത്. വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.