കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6,765 രൂപയായി. 54,120 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
ഇസ്രയേല്‍-ഇറാന് യുദ്ധഭീഷണിയില്‍ അയവുണ്ടായതാണ് സ്വര്‍ണവില കുറയാന്‍ കാരണം. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 9.9 ഡോളര്‍ കൂടി 2,376 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ഒന്നരമാസത്തിനിടെ 8,000 രൂപയോളമാണ് പവന് വർധിച്ചത്. വിഷുവിന് ശേഷമുള്ള രണ്ട് ദിവസങ്ങളിൽ മാത്രം പവന് 1,160 രൂപയാണ് കൂടിയത്. ചൊവ്വാഴ്ച പവന് 720 രൂപയും ഗ്രാമിന് 90 രൂപയും കുതിച്ചുയർന്ന് സ്വര്‍ണവില സർവകാല റിക്കാർഡായ പവന് 54,360 രൂപയിലും ഗ്രാമിന് 6,795 രൂപയിലും എത്തിയിരുന്നു.