കൊച്ചി: ആലുവയിലെ ഫ്ലാറ്റിൽ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി. 71കാരിയായ ശാന്താമണിയമ്മയാണ് മരിച്ചത്. ആലുവ ബെവ്റേജിസ് ഷോപ്പിനടുത്തുളള ഫ്ലാറ്റിലാണ് സംഭവം. ഇന്ന് പുലർച്ചയോടെയാണ് വയോധികയെ ഫ്ലാറ്റിന്റെ പാർക്കിംഗ് ഏരിയയ്ക്ക് സമീപം വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് സംശയം. ഏറെ കാലമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു ശാന്താമണിയമ്മ.
11ാം നിലയിലെ ഫ്ലാറ്റിൽ വയോധിക ആഭരണങ്ങൾ അഴിച്ചുവച്ചതായി കണ്ടെത്തിയിട്ടുണ്ട്. അങ്കമാലിയിലെ സ്കൂളിൽ അദ്ധ്യാപികയായ മകൾക്കൊപ്പമായിരുന്നു ശാന്താമണിയമ്മ താമസിച്ചിരുന്നത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group