ജിദ്ദ- കൊണ്ടോട്ടി നീറാട് ജിദ്ദ കെ.എം.സി.സി ഈദ് ഫെസ്റ്റ് നീറാട്ടരങ്ങ്- 2024 ആഘോഷിച്ചു. അറാസാത്ത് ശാലിഹാത്ത് വില്ലയിൽ പെരുന്നാൾ ദിവസം വിവിധ കലാപരിപാടികളോടെയായിരുന്നു ആഘോഷം.
കുട്ടികളുടെ കലാപരിപാടികൾ,ഗാനമേള,കമ്പവലി, ഷൂട്ടൗട്ട്, പായസ മത്സരം,ആദരിക്കൽ തുടങ്ങിയ പരിപാടികൾ നടത്തി. നീറാട്ടുകാരുടെ ഒത്തുകൂടൽ പരിപാടിക്ക് മാറ്റുകൂട്ടി. കുഞ്ഞ കരിമ്പനക്കലിന്റെ അധ്യക്ഷതയിൽ നീറാട് മഹല്ല് സെക്രട്ടറി കോയമോൻ ഉൽഘാടനം ചെയ്തു. വാർഷിക റിപോർട്ട് സലീം നീറാട് അവതരിപ്പിച്ചു.
കുടുംബ സുരക്ഷാ പദ്ധതി വിശകലനം ചെയർമാൻ അബ്ദുറഹിമാൻ പാലേക്കോടനും,സുരക്ഷാ പദ്ധതി റിപ്പോർട്ട് കൺവീനർ ടി.കെ. റബീദ് ബാബുവും അവതരിപ്പിച്ചു.മുജീബ് നീറാട്(മക്ക)മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മുംതാസ് പാലോളി,ഇസ്മായിൽ നീറാട്,റഹ്‌മത്ത് അലി എരഞ്ഞിക്കൽ, കെ.കെ.ഫൈറൂസ്,നാണി നീറാട്,ജാഫർ വെന്നിയൂർ,അഫ്സൽ നാറാണത്ത് എന്നിവർ പ്രസംഗിച്ചു. ജംഷീർ നീറാട്, കബീർ കൊണ്ടോട്ടി, സ്വാലിഹ് മണ്ണാർക്കാട്, ഷറഫു നീറാട് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.
ബാപ്പുട്ടി അക്കരപുറം, അർഷദ് മൂലയിൽ, മുജീബ് കൈനിക്കൽ, അസ്‌ലം പാലക്കൽ, വി.കെ ജുനൈദ്, ഫിറോസ് ടി.കെ, റാഷിദ് കിളിനാടൻ തുടങ്ങിയവർനേതൃത്വം നൽകി
മുഹമ്മദ് ഇജാസ് ഖിറാഅത്ത് നടത്തി.കബീർ പാമ്പോടൻ സ്വാഗതവും യൂസഫ് മൂലയിൽ നന്ദിയും പറഞ്ഞു.