മലപ്പുറം: ജില്ലയിലെ എടവണ്ണയിൽ എസ്.എസ്.എൽ.സിക്ക് പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. എടവണ്ണ സ്വദേശി സഫീറാണ് അറസ്റ്റിലായത്. ഓട്ടോറിക്ഷയിൽ വെച്ചും വീടിന് സമീപത്തുള്ള സ്ഥലത്ത് വെച്ചും യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടുകാരുടെ പരാതിയിലാണ് പോക്സോ (കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയൽ) നിയമ പ്രകാരം പൊലീസ് കേസെടുത്തത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും നടപടികൾ പൂർത്തിയാക്കി ഉടനെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group