കോഴിക്കോട്: സഹോദരനൊപ്പം ഇരുചക്രവാഹന ത്തിൽ സഞ്ചരിക്കവെ അപകടത്തിൽപെട്ട് കോഴിക്കോട് ഇഖ്റ ആശുപത്രി ജീവനക്കാരി മരിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ദേവതിയാൽ പൂവളപ്പിൽ ബീബി ബിഷാറ (24) ആണ് മ രിച്ചത്. ഗായകൻ ജാബിർ സുലൈമിന്റെ സഹോദരിയാണ്.
ഇന്നലെ വൈകീട്ട് ഏഴുമണിയോടെ രാമനാട്ടു കര മേൽപാലത്തിലാണ് അപകടം. ഇഖ്റ ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യനായ ബിഷാറ ആശുപത്രിയിലേക്ക് സഹോദരനൊപ്പം ബൈക്കിൽ പോകുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു.
പിന്നിൽനിന്ന് മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന്റെ അടിയിലേക്ക് തെറിച്ചുവീണ ബിഷാറയുടെ ദേഹത്തൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: പരേതനായ പി.വി ഹുസൈൻ മൗലവി. മാതാവ്: സുമയ്യ. ഭർത്താവ്: മുഹമ്മദ് കോമത്ത്. മറ്റു സഹോദരങ്ങൾ: സലാം, മുബാറക്, പി.വി. റഹ്മാബി (ജമാഅത്തെ ഇസ്ലാമി ശൂറ കമ്മിറ്റിയംഗം), നഈമ, ബദറുദ്ദീൻ, റാഹത്ത് ബാനു, ഫജറുൽ ഇസ്ലാം.