തിരുവനന്തപുരം– പി.എസ്.സി നടത്തിയ വകുപ്പുതല പരീക്ഷയില്‍ ചോദ്യത്തിന് പകരം ഉത്തരസൂചിക മാറി നല്‍കിയതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. ഇരുന്നൂറോളം ആളുകള്‍ എഴുതാനിരുന്ന ഒന്നാം ഗ്രേഡ് സര്‍വെയര്‍ പരീക്ഷയാണ അസാധുവാക്കിയത്.
കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ രാവിലെ 09.30 മുതല്‍ 12.20 വരെയായിരുന്നു പരീക്ഷ. പരീക്ഷാ കേന്ദ്രത്തില്‍ വെച്ച് കവര്‍ പൊട്ടിച്ചപ്പോഴാണ് ചോദ്യപേപ്പറിന് പകരം ഉത്തരസൂചികയതെന്ന് നല്‍കിയത് മനസ്സിലാകുന്നത്. ചോദ്യം തയ്യാറാക്കിയവര്‍ക്ക് പറ്റിയ അബന്ധമാണ് ഇതിന് കാരണം. പുനപരീക്ഷ ഉടന്‍ നടത്തുമെന്ന് പി.എസ്.സി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group