അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജാശുപത്രി ശുചിമുറിയിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ ജീവനക്കാരൻ അറസ്റ്റിൽ . ആറാട്ടുപുഴ രാമഞ്ചേരി സുനിൽ ഭവനത്തിൽ സുനിൽ (45) നെയാണ് അമ്പലപ്പുഴ പോലിസ് അറസ്റ്റ് ചെയ്തത്. ജീവനക്കാർ ഉപയോഗിക്കുന്ന ശുചി മുറിയിലാണ് ഇയാൾ മൊബൈൽ ഫോൺ കാമറ സ്ഥാപിച്ചത്. ഇയാളെ നിരീക്ഷിച്ച ഡോക്ടറാണ് കണ്ടെത്തിയത് തുടർന്നു പോലിസിൽ വിവരമറിയിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group