ആലപ്പുഴ-അഞ്ച്നൂറ്റാണ്ടിലധികം പഴക്കമുള്ള ആലപ്പുഴ മഖാംമസ്ജിദ് നഗരിയിൽ പ്രവർത്തിക്കുന്ന ജാമിയ ഹാശിമിയ്യ സിൽവർ ജൂബിലി ആഘോഷങ്ങൾക്കും സയ്യിദ് മഹ്ദലി തങ്ങൾ 221ാം ഉറൂസിനും തുടക്കമായി. സ്വാഗതസംഘം ചെയർമാൻ സയ്യിദ് പി.എം.എസ്. ആറ്റക്കോയ തങ്ങൾ പതാക ഉയർത്തി. സിൽവർ ജൂബിലിക്ക് തുടക്കം കുറിച്ചുനടന്ന ആത്മീയ സമ്മേളനം എ.അബ്ദുറഹീം സഖാഫിയുടെ അധ്യക്ഷതയിൽ സയ്യിദ് അമീൻ ബാഫഖി തങ്ങൾ അസ്ഹരി ഉദ്ഘാടനം ചെയ്തു. അബൂ മുഹമ്മദ് ഇദ് രീ സുഷാഫി പെരിങ്ങാട് ഉസ്താദ് ആത്മീയ പ്രഭാഷണവും കെ.എ.മുസ്തഫ സഖാഫി പ്രമേയ പ്രഭാഷണവും നടത്തി. സയ്യിദ് ഹസൻ കുഞ്ഞിക്കോയ തങ്ങൾ, സയ്യിദ് മുഹമ്മദ് ബാഫഖി,സയ്യിദ് മുഹമ്മദ് കോയ തങ്ങൾ,പി. എം. എസ് ആറ്റക്കോയ തങ്ങൾ, പി.കെ.ബാദ്ഷ സഖാഫി, കൊല്ലംപാടി അബ്ദുൽഖാദർ സഅദി,
എം.എ അബ്ദുറഷീദ് മദനി, എച്ച്എ.അഹ് മദ് സഖാഫി, എ.സലിം കോപ്പ, എച്ച്.അബ്ദുനാസർ തങ്ങൾ, എസ്. നസീർ, സൂര്യ ഷംസുദ്ദീൻ, ജാഫർ കുഞ്ഞ് ആശാൻ, എ. കെ. എം ഹാശിർ സഖാഫി, എം.എസ് ജുനൈദ്, അജ്മൽ ജൗഹരി, വി.എ.മുബാറക്, എസ്. സുബൈർ ഹാശിമി,ബഷീർ അൽ ഹസനി, കെ.എ.ഹസ്സൻമുസ്ലിയാർ, പി. കെ.ജലാലുദ്ദീൻ മദനി, ഇ.തമീം സഖാഫി, പ്രസംഗിച്ചു. ഞായറാഴ്ച വൈകീട്ട് നാലിന് പ്രാസ്ഥാനിക സമ്മേളനം പി എ ഹൈദറൂസ് മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group