ഇടുക്കി: കട്ടപ്പനയിലെ ആശുപത്രിയില്‍ ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സംഭവത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ കാമുകനില്‍നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് പെണ്‍കുട്ടി മൊഴിനല്‍കിയിരിക്കുന്നത്. കാമുകനായ വിദ്യാര്‍ഥിക്ക് 14 വയസ്സാണ് പ്രായം. കഴിഞ്ഞദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പിണങ്ങിക്കഴിയുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group