തൃശൂര്‍– മാളയില്‍ ആറു വയസ്സുകാരന്റെ കൊലപാതകത്തിന് കാരണം പ്രകൃതിവിരുദ്ധ പീഠനശ്രമം എതിര്‍ത്തതിനെ തുടര്‍ന്നാണെന്ന് പോലീസ്. യു.കെജി വിദ്യാര്‍ഥിയായ ഏബലിനെ(6) അയല്‍വാസിയായ ജോജോ(20) യാണ് കുളത്തില്‍ മുക്കി കൊലപ്പെടുത്തിയത്.
ഏപ്രില്‍ 10 ന് വൈകുന്നേരം കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയ ഏബലിനെ ആളില്ലാത്ത പറമ്പില്‍ കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഠനത്തിന് ഇരയാക്കാന്‍ ശ്രമിക്കുകയും പീഠനം ചെറുത്ത കുട്ടിയുടെ മുഖം ബലമായി കുളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു.
ഏബലിന്റെ വീട്ടില്‍ നിന്ന് 300 മീറ്റര്‍ ദൂരത്താണ് ജോജോ താമസിച്ചിരുന്നത്. വൈകിട്ട് 6.20 മുതല്‍ കാണാതായ ഏബേലിനെ പോലീസും പ്രദേശവാസികളും നടത്തിയ തിരച്ചിലില്‍ കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് നടത്തിയ അന്യേഷണത്തില്‍ സി.സി.ടി.വി ദൃശ്യങ്ങളാണ് നിര്‍ണായകമായത്. കുട്ടിയ കാണാതായതോടെ പോലീസും പ്രദേശവാസികളും നടത്തിയ തിരച്ചിലില്‍ ജോജോയും കൂടെ ഉണ്ടായിരുന്നു.
യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. ഇതോടെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് കുട്ടിക്കൊപ്പം ജോജു ഓടിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തു വന്നു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തെളിവെടുപ്പിന് ശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജറാക്കും. ഏബലിനെ വൈകിട്ട് സംസ്‌കരിക്കും.