ചെന്നൈ: തമിഴ്നാട് വിരുദുനഗറിൽ പ്രവർത്തിക്കുന്ന പടക്കനിർമാണശാലയിൽ സ്ഫോടനം. നാല് പേർ മരിച്ചു.
മരിച്ചവരിൽ ഒരാളെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. അച്ചംകുളം സ്വദേശി രാജ്കുമാറിന്റെ (45) മൃതദേഹമാണു തിരിച്ചറിഞ്ഞത്. ഇവിടുത്തെ തൊഴിലാളികൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായതെന്നാണ് വിവരം.
ഇന്ന് രാവിലെയാണ് സാത്തൂരിലെ പാണ്ടുവർപ്പെട്ടി ഗ്രാമത്തിലെ ഗുരു സ്റ്റാർ ഫയർവർക്സ് കന്പനിയുടെ പടക്കനിർമാണ ശാലയിൽ സ്ഫോടനമുണ്ടായത്. രണ്ട് നിർമാണ യൂണിറ്റുകൾ പൂർണമായും തകർന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group