റിയാദ്- അബ്ദുറഹീമിന്റെ മോചനത്തിനായുള്ള മോചനദ്രവ്യം സമാഹരിക്കുന്നതിന് റിയാദ് റഹീം സഹായ സമിതിയി സംഘടിപ്പ ബിരിയാണി ചാലഞ്ചില്‍ മലപ്പുറം ഒ ഐ സി സി ജില്ല കമ്മറ്റി സമാഹരിച്ചത് 11,23,805 രൂപ. സ്വരൂപിച്ച തുക റിയാദിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തില്‍ ചലഞ്ചിന്റെ കോഡിനേഷന്‍ കമ്മറ്റി പ്രതിനിധികളായ ഫൈസല്‍ തമ്പലക്കോടന്‍, ഉമറലി, അക്ബര്‍, ഷൈജു പച്ച എന്നിവര്‍ക്ക് കൈമാറി. ബിരിയാണി ചലഞ്ച് പ്രഖ്യാപിച്ചയുടനെ സഹായ സമിതിക്ക് ഐക്യദാര്‍ഢ്യവുമയി ‘അന്‍പോട് മലപ്പുറം’ എന്ന തലവാചകത്തില്‍ ജില്ല ക്യാമ്പയിന് ആരംഭിക്കുകയിരുന്നെന്ന് ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് കല്ലുപറമ്പന് പറഞ്ഞു. രണ്ടായിരത്തിലധികം ബിരിയാണി പൊതികളാണ് ഒഐസിസി വാങ്ങി ചലഞ്ചില്‍ പങ്കെടുത്തവരുടെ വീട്ടുപടിക്കല്‍ എത്തിച്ചത്. വിവിധ ഒഐസിസി ജില്ലാ കമ്മിറ്റികളും സുമനസ്സുകളും ക്യാമ്പയിന് വഴി നിര്‍ധനരായ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളിലേക്ക് ബിരിയാണി സ്പോണ്സര് ചെയ്തെന്നും സിദ്ദീഖ് പറഞ്ഞു. നേരത്തെ ചിട്ടപ്പെടുത്തിയത് അനുസരിച്ച് ഒ.ഐ.സി.സി യുടെ വളണ്ടിയര്‍മാരും ചാലഞ്ചിന്റെ ഭാഗമായി.
റിയാദ് ഒഐസിസിയുടെ ആസ്ഥാനമായ സബര്‍മതിയില്‍ നടന്ന ചടങ്ങില്‍ പൊതുപ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, മുനീബ് പാഴൂര്‍, എന്നിവരും ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി റസാക് പൂക്കോട്ടുംപാടം, സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് ചുമതല വഹിക്കുന്ന ബാലു കുട്ടന്, ജില്ല വര്‍ക്കിങ് പ്രസിഡണ്ട് വഹീദ് വാഴക്കാട്, സലിം വാലില്ലാപ്പുഴ, അമീര്‍ പട്ടണത്ത്, ബഷീര്‍ കോട്ടക്കല്‍, അബൂബക്കര്‍ മഞ്ചേരി, സമീര്‍ മാളിയേക്കല്‍, സലിം വാഴക്കാട്, ഉണ്ണികൃഷ്ണന്, ഭാസ്കരന്, ഷൗക്കത്ത്, അല്‍താഫ് വാഴക്കാട്, അന്‍സാര്‍ വാഴക്കാട്, ശിഹാബ്, ഷൈജു ബഷീര്‍, ബിജു പാണ്ടികശാല, ഷംനാദ് കരുനാഗപ്പള്ളി, നാദിര്‍ഷ ഓയൂര്‍, നിസാര്‍ പല്ലികശ്ശേരി, നവാസ് ഒപീസ്, റഹ്മാന് മുനമ്പത്ത് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group