റിയാദ് – ഈ വർഷം നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് വേണ്ടി എം ഇ എസ് റിയാദ് ചാപ്റ്ററും ടാർഗറ്റ് ഗ്ലോബൽ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന മാർഗ നിർദ്ദേശക ക്ലാസ് ഏപ്രിൽ 29 തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് അലിഫ് ഇന്റർനാഷണൽ സ്കൂളിൽ നടക്കു മെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ക്ലാസിൽ നീറ്റ് പരീക്ഷ ഹാളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പരീക്ഷയിൽ സമയം ലാഭിക്കാനും പിഴവുകൾ ഒഴിവാക്കാനും ഉള്ള മാർഗങ്ങൾ, നീറ്റ് അവസാന വട്ട ഒരുക്കങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യും. നീറ്റ് പരീക്ഷ പരിശീലന രംഗത്ത് വർഷങ്ങളുടെ പരിചയസമ്പത്തുള്ള ടാർഗറ്റ് ഗ്ലോബൽ അക്കാദമിയിലെ അധ്യാപകരാണ് ക്ലാസ് നയിക്കുന്നത്. കഴിഞ്ഞ 12 വർഷമായി കേരളത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ടാർഗറ്റ് ലേർണിങ് സെന്ററിന്റെ പുതിയ കാൽവെപ്പാണ് റിയാദിൽ ആരംഭിച്ച ടാർഗറ്റ് ഗ്ലോബൽ അക്കാദമി. NEET/JEE/CUET/SAT തുടങ്ങിയ വിവിധ എൻട്രൻസ് പരീക്ഷകളുടെ കോച്ചിംഗ് രംഗത്ത് വർഷങ്ങളുടെ പരിചയ സമ്പത്തുള്ള മികച്ച അധ്യാപകരും കരിയർ ഗൈഡൻസ് രംഗത്തെ സർട്ടിഫൈഡ് ട്രെയിനേഴ്സും അടങ്ങിയ ടീം ആണ് ടാർഗറ്റ് ഗ്ലോബൽ അക്കാദമി. ക്ലാസിൽ പങ്കെടുക്കാൻ രജിസ്ട്രേഷന് വേണ്ടി 0595332045 എന്ന നമ്പറിൽ ബന്ധപ്പെടുക. പ്രവേശനം സൗജന്യമാണ്. ഓൺലൈനായും പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും. നീറ്റ് പരീക്ഷയുമായി ബന്ധപെട്ട് പ്രവാസി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉള്ള സംശയങ്ങളും ആശങ്കകളും ദുരീകരിക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ടാർജ റ്റ് ഗ്ലോബൽ അക്കാദമി ജനറൽ മാനേജർ മുനീർ എം.സി, ഫൈസൽ, സൈനുൽ ആബിദ് , സച്ചിൻ അഹമ്മദ് സി, ഷമീർ ഇ എസ് എന്നി വർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group