റിയാദ്: രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിന് ശേഷം സൗദി അറേബ്യയില്‍ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് മള്‍ട്ടിപ്ള്‍ എന്‍ട്രി സന്ദര്‍ശക വിസ പുനഃസ്ഥാപിച്ചു. ഇന്ന് വൈകുന്നേരത്തോടെയാണ് സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ വിസ പ്ലാറ്റ്ഫോമില്‍ ഇത് അപ്ഡേറ്റ് ചെയ്തത്. ഫാമിലി, ബിസിനസ്, വ്യക്തിഗത ഇനങ്ങളിലെ സന്ദര്‍ശക വിസകള്‍ക്ക് ഇപ്പോള്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി ലഭിക്കുന്നുണ്ട്.
മൂന്നു മാസം വരെ സൗദിയില്‍ താമസിച്ച് ഒരു വര്‍ഷം വരെ പുതുക്കാവുന്നതാണ് മള്‍ട്ടിപ്ള്‍ സന്ദര്‍ശക വിസ. ഇതിനിടയില്‍ എത്ര പ്രാവശ്യം വേണമെങ്കിലും സൗദിക്ക് പുറത്തുപോയി വരാവുന്നതാണ്. രണ്ടാഴ്ച മുമ്പാണ് വിദേശകാര്യമന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ നിന്ന് ഇത് അപ്രത്യക്ഷമായത്. എന്നാല്‍ ഇത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group