ദമാം – മയക്കുമരുന്ന് കടത്ത് പ്രതികളായ ആറു ഇറാനികള്‍ക്ക് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് (ബുധൻ) വധശിക്ഷ നടപ്പാക്കി. വന്‍ ഹഷീഷ് ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ ജാസിം മുഹമ്മദ് ശഅബാനി, അബ്ദുരിദ യൂനുസ് തന്ഖാസിരി, ഖലീല്‍ ശഹീദ് സാമിരി, മുഹമ്മദ് ജവാദ് അബ്ദുല്‍ജലീല്‍, മഹ്ദി കന്‍ആന്‍ ഗാനമി, ഹര് മുഹമ്മദ് ശഅബാനി എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്.
കൊലക്കേസ് പ്രതിയായ മറ്റൊരു സൗദി പൗരന് അസീര്‍ പ്രവിശ്യയിലും ഇന്ന് വധശിക്ഷ നടപ്പാക്കി. സൗദി പൗരന് മുഫ്ലിഹ് ബിന്‍ മിസ്ഫര്‍ ബിന്‍ സഈദ് അല്‍ഖഹ്താനിയെ തര്‍ക്കത്തെ തുടര്‍ന്ന് വെടിവെച്ചു കൊലപ്പെടുത്തിയ ദീബ് ബിന്‍ ജബ്റാന്‍ ബിന്‍ മനാഹി അല്സൗദക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group