റിയാദ്- റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും കാലാവസ്ഥ വ്യതിയാനം ഇന്നും തുടരും. കിഴക്കന്‍ പ്രവിശ്യയുടെയും റിയാദിന്റെ കിഴക്കന്‍ ഭാഗങ്ങളിലും ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. ഇന്നലെ രാത്രി മുതല്‍ പൊടിക്കാറ്റ് വീശുന്നുണ്ട്. റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ഹസാ, അല്‍ഖസീം എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കി.
കഴിഞ്ഞ 35 കൊല്ലത്തിനിടെ ഇത്രയും ശക്തമായ മഴ കിഴക്കന്‍ പ്രവിശ്യയിലുണ്ടായിട്ടില്ലെന്ന് കാലാവസ്ഥ നിരീക്ഷകനായ അബ്ദുല്ല ജാസിഅ് പറഞ്ഞു. യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലും മഴ നാളെ (ബുധന്‍) വരെ തുടരും. മഴയെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങളുണ്ടായ ഒമാനില്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് സൗദി എംബസി ആവശ്യപ്പെട്ടു.
റിയാദില്‍ തലസ്ഥാനനഗരിയിലും മറ്റു ജില്ലകളിലും രാത്രി എട്ടുവരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group