റിയാദ് : ഏപ്രിൽ 19ന് മലാസ് ലുലു റൂഫ് അറീനയിൽ നടക്കുന്ന ‘റിയാദ് ജീനിയസ് 2024’ പരിപാരിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്നും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി ഡോക്ടർ ജിഎസ് പ്രദീപ് റിയാദിലെത്തി.
റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ അദ്ദേഹത്തെ കേളി രക്ഷാധികാരി സമിതി അംഗവും പ്രോഗ്രാം ചെയർമാനുമായ സുരേന്ദ്രൻ കൂട്ടായ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, മലാസ് ഏരിയ ആക്ടിങ് സെക്രട്ടറി സുജിത് എന്നിവർ ചേർന്ന് സ്വീകരിച്ചു.
കേളി കലാസാംസ്കാരിക വേദിയുടെ 23-ആം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ‘റിയാദ് ജീനിയസ് 2024’ അരങ്ങേറുന്നത്. വിനോദത്തോടൊപ്പം വിജ്ഞാനവും പകർന്നു നൽകുന്ന, റിയാദിൽ ഇതുവരെ നടത്തിയിട്ടില്ലാത്ത തികച്ചും വ്യത്യസ്തമായ ഒരു പരിപാടിയാണ് ‘റിയാദ് ജീനിയസ് 2024’. റിയാദിലെ ജീനിയസിനെ കണ്ടെത്തുന്നതിനോടൊപ്പം സംഗീത നിശയും നൃത്തങ്ങളും തുടങ്ങീ വിവിധ പരിപാടികളും അരങ്ങേറും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group