സൗദി പത്താമത് ചലച്ചിത്ര മേളയെ വരവേല്‍ക്കാന്‍ ഇത്ര ഒരുങ്ങി.
മെയ് രണ്ടു (ഇന്ന്) മുതല്‍ മെയ് ഒന്‍പതു വരെയാണ് ചലച്ചിത്ര മേള
ദമാം- സൗദിയുടെ സാംസ്ക്കാരിക രംഗത്ത് മാറ്റൊലിയുടെ കാഹളമൂതി സൗദി ചലച്ചിത്ര മേളയുടെ പത്താമത് ഉത്സവത്തിനു വ്യാഴാഴ്ച തുടക്കം കുറിക്കും. സൗദി സാംസ്ക്കാരിക മന്ത്രാലയത്തിനു കീഴില്‍ ഫിലിം കമ്മീഷനും സൗദി സിനിമ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളയെ സ്വീകരിക്കാന്‍ ദമാമിലെ സാംസ്ക്കാരിക കേന്ദ്രമായ ഇത്ര ഒരുങ്ങി കഴിഞ്ഞു.
അറബ് ലോകത്തെ ചലച്ചിത്ര മേഖലയിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്ന പ്രൗഡ ഗംഭീരമായ ഉദ്ഘാടന ചടങ്ങ് ഇന്ന് വൈകിട്ട് എട്ടു മണിക്ക് ആരംഭിക്കുമെന്നു സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സൗദി അറേബ്യയുടെ സാമൂഹിക സാംസ്ക്കാരിക സാഹിത്യ രംഗത്ത് അഭൂതപൂര്‍വ്വമായ മാറ്റങ്ങളാണ് സൗദി ചലച്ചിത്ര മേളയിലൂടെ സാധ്യമായതെന്നും രാജ്യത്തെ ചലച്ചിത്ര നിര്‍മ്മാണ രംഗത്തും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ചലച്ചിത്ര മേള ആവേശം പകര്‍ന്നെന്നും അധികൃതര്‍ അറിയിച്ചു.

സംവിധാനങ്ങളുടെയും തിരക്കഥകളുടെയും സിനിമകളുടെയും ഗുണനിലവാരം വര്‍ദ്ധിപ്പിക്കുവാനും ഇതിലൂടെ മികച്ച സിനിമകള്‍ നിര്‍മ്മിക്കുവാന്‍ ലക്ഷ്യമിട്ടാണ് ഇത്തവണ ചലച്ചിത്ര മേള സംഘടിപ്പിച്ചിട്ടുള്ളത്. ഇതിലൂടെ രാജ്യത്തെ ചലച്ചിത്ര വ്യവസായം കരുത്തുറ്റതാക്കുന്നതിനും ലക്ഷ്യമിടുന്നു. ചലച്ചിത്ര നിര്‍മ്മാണത്തെ കുറിച്ചും സംവിധാനത്തെ കുറിച്ചും കൂടുതല്‍ പഠനവിധേയമാക്കാനുതകുന്ന ശില്‍പ്പ ശാലകളും സെമിനാറുകളും ചര്‍ച്ചകളും മേളയോട് ചേര്‍ന്ന് സംഘടിപ്പിക്കുന്നതായും ലോകോത്തര സിനിമകല്‍ക്കൊപ്പം ഇന്ത്യന്‍ സിനിമകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കി സൗദി പത്താമത് ചലച്ചിത്ര മേള സംപുഷ്ടമായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.