തിരുവനന്തപുരം – പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 85 വയസ് പിന്നിട്ട മുതിര്‍ന്ന വോര്‍ട്ടമാര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പെട്ടവര്‍ക്കും വീടുകളില്‍തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടിയിലെ ക്രമക്കേടിനെതിരെ കെപിസിസി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.
വീട്ടില്‍ വോട്ട് ചെയ്തു മടക്കുന്നതിന് സീല്‍ ചെയ്ത പെട്ടികള്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ തുടങ്ങിയ ഈ വോട്ടിങ് പല നിയോജക മണ്ഡലങ്ങളിലും ക്യാരീ ബാഗില്‍ സുരക്ഷിതമില്ലാത്ത സാഹചര്യത്തില്‍ കൊണ്ടുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്, വടകരയിലെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും ഇത്തരത്തില്‍ ക്യാരി ബാഗില്‍ കൊണ്ടു പോവുകയാണ്. ഇത് പോളിങ് ടീമിലെ ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരും തമ്മില്‍ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കുകയുമാണ്. അതിനാല്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും വോട്ട് അറ്റ് ഹോമിലെ തപാല്‍ വോട്ടുകള്‍ക്കായി സീല്‍ ചെയ്ത പെട്ടി ഏര്‍പ്പെടുത്തുവാനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് അടിയന്തിരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്‍ കത്ത് നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group