സുല്‍ത്താന്‍ബത്തേരി : മൂലങ്കാവ് ദേശീയ പാതയോരത്ത് കാരശ്ശേരി വനത്തിൽ വൻ കാട്ടുതീ. ഫയർഫോഴ്സും വനംവകുപ്പും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. ജനവാസ മേഖലയിലേക്ക് ഇതുവരെ തീ പടർന്നിട്ടില്ല. വനത്തിനുള്ളിലേക്കാണ് തീ പടർന്നുകയറിയത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണെങ്കിലും വനത്തിന്റെ ഉള്‍ഭാഗത്തേക്കും തീ വ്യാപിക്കുന്നതായി ആശങ്കയുണ്ട്.
ഏകദേശം നൂറേക്കറോളം വനമേഖലയെ തീ ബാധിച്ചിട്ടുണ്ടെന്നാണ് പ്രഥമിക വിവരം. മാത്രമല്ല ഒരു പന്നിഫാമിലേക്ക് തീപടര്‍ന്നതിനാല്‍ പന്നികള്‍ക്ക് പൊള്ളലേറ്റിട്ടുമുണ്ട്. രാവിലെ പതിനൊന്ന് മണിയോടെയുണ്ടായ തീ പിടിത്തം ഉച്ചയ്ക്ക് മൂന്നുമണി കഴിഞ്ഞപ്പോഴാണ് ഭാഗികമായെങ്കിലും അണയ്ക്കാന്‍ കഴിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group