തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോൽസവത്തിലെ പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. മൂന്നു മത്സര ഇനങ്ങൾ മാത്രം അവശേഷിക്കെ 995 പോയിന്റുമായി തൃശ്ശൂർ മുന്നിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ ജേതാക്കളായ കണ്ണൂരിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി പാലക്കാട് 992 പോയിന്റുമായി രണ്ടാമതുണ്ട്.
990 പോയിന്റാണ് കണ്ണൂരിന്. 985 പോയിന്റുമായി കോഴിക്കോട് നാലാമതുമാണ്.
969 പോലുള്ള മലപ്പുറം അഞ്ചാമതും 965 പോയിട്ടുള്ള എറണാകുളം ആറാമതുമാണ്.
63-ാമത് കലോത്സവം ഇന്ന് സമാപക്കും. സമ്മേളനം വൈകുന്നേരം അഞ്ചിന് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് ഉദ്ഘാടനം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസ്, ആസിഫലി എന്നിവര്‍ മുഖ്യാതിഥികളായെത്തും. മന്ത്രി ജി. ആര്. അനില്‍ അധ്യക്ഷനാകും. കലോത്സവ സ്വര്‍ണക്കപ്പ് വിതരണവും 62ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെയും 2023 സംസ്ഥാന സ്കൂള്‍ കായികമേളയുടെയും മാധ്യമ പുരസ്കാര വിതരണവും മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും.
സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടുമണിയോടെ മത്സരങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് ക്രമീകരണം. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് അപ്പീലുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കും.