കൊച്ചി: ഒരു കള്ള മുഖം മൂടി വച്ചാണ് ആ കസേരയില്‍ ഇരിക്കുന്നത്. മുകേഷ് എംഎല്‍എ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ല. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്ന് നടിയും എറണാകുളം സ്വദേശിനിയുമായ പരാതിക്കാരി. ലൈംഗിക പീഡന പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിനെതിരേ കേസെടുത്തതില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.
13 വര്‍ഷം മനസ് വിങ്ങിയാണ് താന്‍ ജീവിച്ചത്. സര്‍ക്കാരിന്റെയും പോലീസിന്റെയും പിന്തുണ ആത്മവിശ്വാസം നല്‍കുന്നുവെന്നും പരാതിക്കാരി പറഞ്ഞു. പ്രശ്നം വരുമ്പോള്‍ കരഞ്ഞിട്ടു കാര്യമില്ല. മുമ്പ് പരാതികൊടുക്കാന്‍ സാഹചര്യമില്ലായിരുന്നു.
ഇന്ന് ജനം മാറി, സര്‍ക്കാര്‍ മാറി, നിയമം മാറി. അതുകൊണ്ടാണ് പരാതി കൊടുത്തത്. സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും പീഡിപ്പിക്കുന്നുണ്ട്.
പാര്‍ട്ടിയും മുകേഷിന്റെ കുറ്റകൃത്യവുമായി യാതൊരു ബന്ധവുമില്ല. താന്‍ മാത്രമല്ലല്ലോ, എത്ര പേരാണ് അദേഹത്തിനെതിരേ രംഗത്തുവന്നിരിക്കുന്നത്. എല്ലാം തുറന്ന് പറഞ്ഞപ്പോള്‍ ആശ്വാസമുണ്ട്.
എനിക്ക് നീതികിട്ടുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി പിന്തുണയുമായി രംഗത്ത് വന്നതോടെയാണ് ഞങ്ങള്‍ എല്ലാവര്ക്കും ആശ്വാസമായത്. ജയസൂര്യയ്ക്കെതിരേയും കേസെടുത്തതില്‍ സന്തോഷമുണ്ടെന്നും നടി പറഞ്ഞു.