ആലപ്പുഴ: മാവേലിക്കര തഴക്കരയിൽ പുതുതായി നിർമിച്ച വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു.
ചെട്ടികുളങ്ങര സ്വദേശി സുരേഷ് (52), മാവേലിക്കര പുതിച്ചിറയിൽ ആനന്ദൻ (55) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം.
അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group