പാലക്കാട്: എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട് കളക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.
പോലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. ഇതോടെ ചില പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കി.
നിരവധി പ്രവര്‍ത്തകര്‍ ഇപ്പോഴും കളക്ട്രേറ്റിന് മുന്നിലുള്ള റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തങ്ങള്‍ സമാധാനപരമായാണ് പ്രതിഷേധിച്ചതെന്നും വനിതാ പ്രവര്‍ത്തകരെ പുരുഷ പോലീസ് അസഭ്യം പറഞ്ഞെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.