തൃശൂർ: പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു. തൃശൂർ ദേശമംഗലം വരവട്ടൂരിൽ ഭാരതപുഴയിലുണ്ടായ ദാരുണാപകടത്തിൽ വിക്രം(16) ഗ്രീഷ്മ(10) എന്നിവരാണ് മരിച്ചത്.
മരിച്ച ഇരുവരും അതിഥി തൊഴിലാളിയുടെ മക്കളാണ്. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group