റിയാദ്- റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്റെ (റിംല)യുടെ ആറാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുതുവെള്ളൈ മഴൈ മ്യൂസിക്കല്‍ പ്രോഗ്രാം നാളെ വെള്ളിയാഴ്ച എക്‌സിറ്റ് 33 ലെ അല്‍മാലി ഓഡിറ്റോറിയത്തില്‍ നടക്കുമെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യാതിഥിയായ സൗത്ത് ഇന്ത്യന്‍ പിന്നണി ഗായകന്‍ ഉണ്ണിമേനോന്റെ നേതൃത്വത്തില്‍ നടക്കുന്ന ലൈവ് ഓര്‍ക്കേസ്ട്രാ ഗാനമേളയില്‍ നാട്ടില്‍ നിന്നെത്തിയ കലാകാരന്മാരോടൊപ്പം റിയാദിലെയും റിംലയുടെയും കലാകാരന്മാരും അണിനിരക്കും. വ്യത്യസ്മാര്‍ന്ന സംഗീത വിരുന്നുകള്‍ ആസ്വാദകര്‍ക്കു നല്‍കിയിട്ടുള്ള റിംല ഇത്തവണയും ഉണ്ണിമേനോന്‍ എന്ന പ്രതിഭയുടെ മനോഹരമായ ഒരു സംഗീത രാവാണ് ഒരുക്കിയിരിക്കുന്നത്.
പുതു വെള്ളൈമഴൈ എന്ന പ്രോഗ്രം സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ പൂര്‍ണ്ണ അനുമതിയോട് കൂടിയാണ് നടത്തുന്നത്. വൈകുന്നേരം ഏഴരക്കാണ് പരിപാടി തുടങ്ങുക. പ്രവേശനം സൗജന്യമാണെങ്കിലും ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് ഓഡിറ്റോറിയത്തില്‍ പ്രവേശിക്കേണ്ടത്. ആദ്യം വരുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്ന ക്രമത്തിലാണ് ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനം.
മുഖ്യാഥിതി ഉണ്ണിമേനോന്‍, റിംല പ്രസിഡന്റ് ബാബു രാജ്, പ്രോഗ്രാം കണ്‍വീനര്‍ സുരേഷ് ശങ്കര്‍, റിംല ജനറല്‍ സെക്രട്ടറി അന്‍സാര്‍ ഷാ, ട്രഷറര്‍ രാജന്‍ മാത്തൂര്‍, വൈസ് പ്രസിഡന്റ് നിഷ ബിനീഷ്, മീഡിയ കണ്‍വീനര്‍ ശരത് ജോഷി, ജോയിന്റ് സെക്രട്ടറി ശ്യാം സുന്ദര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
നേരത്തെ റിയാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ഉണ്ണിമേനോനെ റിംല പ്രസിഡന്റ് ബാബുരാജ്, പ്രോഗ്രാം കണ്‍വീനര്‍ സുരേഷ് ശങ്കര്‍, റിംല ജനറല്‍ സെക്രട്ടറി അന്‍സാര്‍ ഷാ, ട്രഷറര്‍ രാജന്‍ മാത്തൂര്‍, വൈസ് പ്രസിഡന്റ് നിഷ ബിനീഷ്, പദ്മിനി ടീച്ചര്‍, ബിനീഷ് രാഘവന്‍, അശ്വിന്‍, ഹരിത അശ്വിന്‍, ശാലു അന്‍സാര്‍,ദേവിക ബാബുരാജ്, ബിനു ശങ്കരന്‍, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.