പത്തനംതിട്ട– നികുതി കുടിശ്ശിക അടക്കാന്‍ ആവശ്യപ്പെട്ട് വിളിച്ച വില്ലേജ് ഓഫീസറെ സി.പി.എം ഏരിയാ സെക്രട്ടറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. നാരങ്ങാനം വില്ലേജ് ഓഫീസര്‍ ജോസഫ് ജോര്‍ജാണ് ജോലിചെയ്യാന്‍ ഭയമായതിനാല്‍ സ്ഥലം മാറ്റത്തിനായി കലക്ടര്‍ക്ക് അപേക്ഷ നല്‍കിയത്
പുതിയ കെട്ടിടം വെക്കുമ്പോള്‍ റവന്യു വകുപ്പില്‍ അടക്കേണ്ട ഒറ്റത്തവണ നികുതി കുടിശ്ശികള്ക്ക് പരിഹാരം കാണാണമെന്ന് ആവിശ്യപ്പെട്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ നല്കിയ പേരുകളില്‍ നിന്നാണ് വില്ലേജ് ഓഫീസര്‍ സി.പി.എം ഏരിയാ സെക്രട്ടറിയായ എം.വി സജ്ജുവിനെ ഫോണില്‍ വിളിക്കുന്നത്. അസഭ്യം പറയുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ക്ലിപ്പ് ജോസഫ് പുറത്ത് വിട്ടു.
വില്ലേജ് ഓഫീസര്‍ അപമര്യാദയായിട്ടാണ് തന്നോട് പെരുമാറിയത്. രാഷ്ട്രീയക്കാരനാണെന്ന് അറിഞ്ഞുകൊണ്ട് മോശക്കാരനാക്കാന്‍ കരുതിക്കൂട്ടി ചെയ്ത പ്രവര്‍ത്തിയാണെന്ന് സജ്ജു ആരോപിച്ചു. വില്ലേജ് ഓഫീസര്‍ അഴിമതിക്കാരനാണെന്നും 20 ദിവസത്തിനു മുമ്പ് സ്ഥലം മാറി വന്ന അദ്ദേഹം രണ്ടാളുകളോടായി 10000 രൂപ വീതം കൈക്കൂലി വാങ്ങിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി സജ്ജുവിനെ വില്ലേജ് ഓഫീസില്‍ നിന്ന് നികുതിയടക്കാന്‍ വിളിക്കുകയാണെന്ന് ജോസഫ് പറഞ്ഞു. നാളെ അടക്കാമെന്ന് പറഞ്ഞ് ഒഴിവാകുക പതിവാണെന്നും അടക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നാളെ അടക്കണമെന്നും ഇല്ലെങ്കില്‍ നടപടി ക്രമങ്ങളിലേക്ക് കടക്കുമെന്നും പറഞ്ഞപ്പോഴാണ് ഭീഷണിപ്പെടുത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ ഗുരുതരമായ ആരോപണമാണ് ഏരിയാ സെക്രട്ടറി ആരോപിച്ചത്, അത് തെളിയിക്കേണ്ട ബാധ്യത സജ്ജുവിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഉച്ചക്ക് അജ്ജാത നമ്പറില്‍ നിന്ന് വിളിച്ച് ഓഫീസില്‍ നിന്ന് പുറത്തിറങ്ങിവരാന്‍ ഭീഷണിപ്പെടുത്തി നമ്പര്നെതിരെ ജോസഫ് പോലീസില്‍ പരാതി.