കണ്ണൂർ – പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊതു പ്രവർത്തകനായ മധ്യവയസ്കൻ അറസ്റ്റിൽ. കണ്ണപുരം ഇടക്കേപുറം അമ്പല റോഡിലെ സി. ചന്ദ്രൻ (62)നെ യാണ് കണ്ണപുരം സി.ഐ സുഷിനും സംഘവും അസ്റ്റ് ചെയ്തത്.
കണ്ണപുരം പോലിസ് സ്റ്റേഷൻ പരിധിയിലെ എട്ടാംക്ലാസ്കാരിയായ പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് എത്തി സാഹചര്യം മനസിലാക്കി കുട്ടിയെ കയറിപ്പിടിച്ച് പിടിപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു. മാറിയോടിയ പെൺകുട്ടിവിവരം മാതാപിതാക്കളോട് പറയുകയായിരുന്നു. പിന്നീട് കണ്ണപുരം പോലിസിൽ പരാതി നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. എന്നാൽ ഭരണകക്ഷി പാർട്ടിയുടെ പ്രവർത്തനായ ഇയാളെ കേസിൽ നിന്നും ഒഴിവാക്കാനായി പ്രാദേശിക നേതൃത്വത്തിലെ ചിലർ രഹസ്യഒത്തുതീർപ്പു ചർച്ച നടത്തിയതായും ആരോപണമുണ്ട്. പ്രതിയെ മജിസ്ട്രേറ്റ് ഹാജരാക്കി റിമാൻറ് ചെയ്തു.