തിരുവനന്തപുരം – നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്റെ വേര്‍പാട് മലയാള സിനിമാ ലോകത്തിന്റെ വേദനയായി. ഒരു കാലത്ത് മലയാളത്തിന് നിരവധി ഹിറ്റ് സിനികള്‍ സമ്മാനിച്ച നിര്‍മ്മാതാവായിരുന്നു ഗാന്ധിമതി ബാലന്‍. കിംസ് ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ദീര്‍ഘകാലമായി കരള്‍ സംബന്ധമായ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പഞ്ചവടിപ്പാലം, പത്താമുദയം, സുഖമോ ദേവി, മൂന്നാംപക്കം, ഈ തണുത്ത വെളുപ്പാന്‍കാലത്ത് എന്നീ പ്രശസ്ത ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ഗാന്ധിമതി ബാലന്‍. ഗാന്ധിമതി ഫിലിംസ് എന്ന പേരിലുള്ള അദ്ദേഹത്തിന്റെ സിനിമാ നിര്‍മ്മാണ കമ്പനി ഏറെ പ്രശ്‌സ്തമായിരുന്നു.
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെ നിര്‍മാണ രംഗത്ത് എത്തിയ ഗാന്ധിമതി ബാലന്‍ പിന്നീട് ആദാമിന്റെ വാരിയെല്ല്, പഞ്ചവടി പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികള്‍, സുഖമോ ദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, ഇരകള്‍, പത്താമുദയം തുടങ്ങി 30 ല്‍ പരം സിനിമകളുടെ നിര്‍മാണവും വിതരണവും നടത്തി.