തിരുരങ്ങാടി: കോവിഡ് കാലത്തും പ്രകൃതി ദുരന്തസമയങ്ങളിലും സ്വന്തം ജീവൻ പോലും പണയപ്പെടുത്തി സമൂഹത്തെ സേവിച്ച പാവപ്പെട്ട ആശാ വർക്കർമാർ തങ്ങളുടെ പ്രതിമാസ വേതനം ഇരുപത്തി ഒന്നായിരം രൂപയായി വർദ്ധിപ്പിക്കണമെന്നും പിരിഞ്ഞു പോകുമ്പോൾ ശേഷിക്കുന്ന കാലം കുംബത്തെ പോറ്റാനും സ്വയം ജീവിക്കാനും 5-ലക്ഷം രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു നടത്തിവരുന്ന സമരം മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കണമെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുല ആവശ്യപ്പെട്ടു.
സി.എം.പി പ്രവർത്തകർ ചെമ്മാട് ടൗണിൽ നടത്തിയ റാലിയും ഐക്യദാർഢ്യ സദസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എം.പി തിരുരങ്ങാടി ഏരിയാ സെക്രട്ടറി എം.ബി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വാസു കാരയിൽ, എം.പി ജയശ്രീ, സി.പി ബേബി, കെ.ഗീത, പി. രാജലക്ഷ്മി,വി. ബിജിത, കെ.കെ. ബേബി എന്നിവർ പ്രസംഗിച്ചു.
പി അബ്ദുൾ ഗഫൂർ, കെ. നാസർ അലി, വി.ബഷീർ, പുനത്തിൽ രവീന്ദ്രൻ, അലി മുതുവാട്ടിൽ, അഷറഫ് തച്ചറുപടിക്കൽ വിനോദ് പളളിക്കര, ടി.എസ് സജു,സി.പി അറമുഖൻ, കെ.മനോഹരൻ, വി.പി അഹമ്മദ് കോയ, സമ്മദ് ചന്തപ്പടി,പി വി.കെ. ബിന്ദു, പി.ശ്രീമതി, ടി.വേലായുധൻ, കെ.ഗംഗാധരൻ, കെ.ശ്രീധരൻ പട്ടാളത്തിൽ രവി, വി.പി പരമേശ്വരൻ എന്നിവർ നേതൃത്വം നൽകി.