ബത്തേരി- വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി.സി ട്രഷററും മകനും മരിച്ചു. വയനാട് ഡി.സി.സി ട്രഷറർ എൻ.എം വിജയനും മകൻ ജിജേഷുമാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കോഴിക്കോട് മെഡിക്കൽ കോളേജിലാണ് മരണം സംഭവിച്ചത്.
ഇരുവരെയും ചൊവ്വാഴ്ച വൈകിട്ടാണ് വിഷം അകത്തുചെന്ന നിലയിൽ കണ്ടെത്തിയത്. ഇരുവരെയും ആദ്യം സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group