ന്യൂഡൽഹി: വാണിജ്യാവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില എണ്ണക്കമ്പനികൾ കുറച്ചു. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപയാണു കുറച്ചത്.
ന്യൂഡൽഹിയിൽ പുതുക്കിയ റീട്ടെയിൽ വിൽപന വില ഇപ്പോൾ 1,762 രൂപയാണ്. ചെന്നൈയിൽ വില 1921.50 ആയി. കൊച്ചിയിൽ 1767-1769 രൂപ നിരക്കിലാകും വാണിജ്യ സിലണ്ടറുകൾ ലഭിക്കുക.
ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും വിലക്കുറവ് ആശ്വാസമാകും. കഴിഞ്ഞ മാസം, പ്രധാന നഗരങ്ങളിൽ വാണിജ്യ എല്‍പിജി സിലിണ്ടർ വില ആറ് രൂപ വർധിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ ഏഴ് രൂപ കുറച്ചശേഷമായിരുന്നു ഈ വർധന. ഗാർഹിക പാചകത്തിന് ഉപയോഗിക്കുന്ന ഗാർഹിക എല്‍പിജി വിലയിൽ മാറ്റമില്ല.