ആലപ്പുഴ: ഗുജറാത്തിലെ ദ്വാരകയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ദന്പതികൾ അടക്കം മൂന്ന് പേർ മരിച്ചു. ആലപ്പുഴ തുറവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് ഓലിക്കര ഇല്ലത്ത് വാസുദേവന്‍ മൂസ്സതും (വേണു) ഭാര്യ യാമിനിയുമാണ് മരിച്ചത്.
വാഹനമോടിച്ചിരുന്ന ഡ്രൈവറും മരണപ്പെട്ടു. ചൊവ്വാഴ്ച ദ്വാരകയ്ക്ക് അടുത്ത് മിട്ടാപ്പൂരില്‍ വച്ചാണ് അപകടം. അമേരിക്കയില്‍ താമസിക്കുന്ന മകളും ഭർത്താവും നാട്ടിൽ വന്ന് മടങ്ങിയപ്പോൾ ഇവരെ യാത്രയാക്കാന്‍ ഡല്‍ഹിയില്‍ പോയതായിരുന്നു കുടുംബം. ഇവിടെനിന്ന് നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടയിലാണ് അപകടം ഉണ്ടായത്.
ഡല്‍ഹിയില്‍ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന വാസുദേവന്‍. ജോലിയില്‍നിന്ന് വിരമിച്ച ശേഷം കഴിഞ്ഞ രണ്ടുവര്‍ഷമായി തുറവൂരിലാണ് കുടുംബസമേതം താമസിച്ചിരുന്നത്.