ദുബായ് – ഏഷ്യന്‍ വംശജരായ പതിനഞ്ചംഗ തട്ടിപ്പ് സംഘത്തെ അജ്മാന് പോലീസ് അറസ്റ്റ് ചെയ്തു. വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി ബാങ്ക് അക്കൗണ്ടുകളുമായും മറ്റും ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി പണം കവരുകയാണ് സംഘം ചെയ്തിരുന്നത്. വ്യാജ വിവരങ്ങള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ആളുകളുമായി ഫോണില്‍ ബന്ധപ്പെട്ട് തട്ടിപ്പുകള്‍ക്ക് ശ്രമിക്കുന്നതായി അജ്മാന് പോലീസിന് റിപ്പോര്‍ട്ടുകള്‍ ലഭിക്കുകയായിരുന്നെന്ന് അജ്മാന് പോലീസിലെ ക്രിമിനല്‍ ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ അഹ്മദ് സഈദ് അല്‍നുഅയ്മി പറഞ്ഞു.
ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തിയ തട്ടിപ്പുകാര്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഐഡി കാര്‍ഡുകള്‍ പോലുള്ള വ്യക്തിഗത രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങളോ ആവശ്യപ്പെടുകയും ഈ വിവരങ്ങള്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുകയുമായിരുന്നു. അജ്മാന് പോലീസ് നടത്തിയ അന്വേഷണത്തിലൂടെ 15 ഏഷ്യന്‍ വംശജരെ അറസ്റ്റ് ചെയ്തു. തട്ടിപ്പിന് ഉപയോഗിച്ച 19 മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പ്രതികളെ പിടികൂടുന്നതിലേക്ക് നയിച്ച കാര്യക്ഷമതക്കും വൈദഗ്ധ്യത്തിനും ക്രിമിനല്‍ അന്വേഷണ ഉദ്യോഗസ്ഥരെ കേണല്‍ അഹ്മദ് സഈദ് അല്‍നുഅയ്മി അഭിനന്ദിച്ചു. ഇത്തരം കോളുകള്‍ അവഗണിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
ബാങ്ക് അക്കൗണ്ടുകളോ കാര്‍ഡുകളോ ബ്ലോക്ക് ചെയ്യപ്പെടുകയോ മരവിപ്പിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ട് ആളുകളുമായി ബന്ധപ്പെട്ട് അക്കൗണ്ടുകളുമായും മറ്റും ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. ബാങ്കുകള്‍ ഒരിക്കലും ഫോണിലൂടെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെടില്ല. ഇത്തരത്തില്‍ പെട്ട തട്ടിപ്പ് കോളുകളും സന്ദേശങ്ങളും ഉപയോക്താക്കള്‍ അവഗണിക്കണം. അടുത്തുള്ള ബാങ്ക് ശാഖ സന്ദര്‍ശിച്ച് അംഗീകൃത കസ്റ്റമര്‍ സര്‍വീസ് സ്റ്റാഫ് മുഖേന മാത്രം വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം.
ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങളോ അക്കൗണ്ട് നമ്പറുകളോ ആവശ്യപ്പെടുന്ന ആര്‍ക്കും അവ കൈമാറരുത്. രാജ്യത്തിന്റെയും പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷക്കും താല്പര്യങ്ങള്ക്കും കോട്ടംതട്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ അജ്മാന് പോലീസ് ജാഗ്രത പാലിക്കുമെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും കേണല്‍ അഹ്മദ് സഈദ് അല്‍നുഅയ്മി പറഞ്ഞു.