ജിദ്ദ – വിശുദ്ധ റമദാനിലും പെരുന്നാള്‍ അവധിക്കാലത്തും സൗദിയിലെ എയര്‍പോര്‍ട്ടുകളിലൂടെ ഒന്നേകാല്‍ കോടിയിലേറെ യാത്രക്കാര്‍ കടന്നുപോയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കൊല്ലം വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന രേഖപ്പെടുത്തി. റമദാന് ഒന്നു മുതല്‍ ശവ്വാല്‍ ഒമ്പതു വരെയുള്ള കാലത്ത് 100 വിമാന കമ്പനികള്‍ 86,000 ലേറെ സര്‍വീസുകള്‍ നടത്തി.
റമദാനിലും പെരുന്നാള്‍ അവധിക്കാലത്തും ഏറ്റവുമധികം യാത്രക്കാര്‍ ഉപയോഗിച്ചത് ജിദ്ദ വിമാനത്താവളമാണ്. ജിദ്ദ എയര്‍പോര്‍ട്ടില്‍ 53.8 ലക്ഷം യാത്രക്കാരെ സ്വീകരിച്ചു. രണ്ടാം സ്ഥാനത്തുള്ള റിയാദ് എയര്‍പോര്‍ട്ടില്‍ 32.3 ലക്ഷം യാത്രക്കാരെയും മൂന്നാം സ്ഥാനത്തുള്ള മദീന എയര്‍പോര്‍ട്ടില്‍ 10.4 ലക്ഷം യാത്രക്കാരെയും മറ്റു വിമാനത്താവളങ്ങളില്‍ 28.5 ലക്ഷം യാത്രക്കാരെയും സ്വീകരിച്ചതായും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group