ജിദ്ദ : സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം വാർഷിക ജനറൽബോഡി യോടനുബന്ധിച്ച് കുടുംബ സംഗമം ‘ഇൻമ-24’ സംഘടിപ്പിച്ചു. ജിദ്ദ, നസീം അൽ-ജബൽ പാർക്ക് റിസോർട്ടിൽ നടന്ന പരിപാടി അബീർ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ആലുങ്ങൽ ഉൽഘാടനം ചെയ്തു. കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി ഫാർമസിസ്റ്റ് ഫോറം നടത്തുന്ന സേവന പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. അലി മുഹമ്മദലി വി. പി (ജിദ്ദ നാഷണൽ ഹോസ്പിറ്റൽ) മുഖ്യാതിഥിയായിരുന്നു. ശറഫുദ്ധീൻ വി പി (ഏഷ്യൻ പോളിക്ലിനിക്, മക്ക), ജലീൽ കണ്ണമംഗലം(24 ന്യൂസ്), മൊയ്തീൻ ചെമ്പൻ (മെഡികോ) തുടങ്ങിയവർ ആശംസ നേർന്നു.
ഫാർമസിസ്റ്റ്സ് ഫോറത്തിൻ്റെ പുതിയ ഭാരവാഹികളായി ഡോ. അബൂബക്കർ സിദ്ധിഖ് (പ്രസിഡന്റ്), ഡോ സുഹാജ് അബ്ദുൾസലിം (ബുറൈദ), മഹേഷ് പള്ള്യാൽതൊടി (റിയാദ്), ആബിദ് പാറക്കൽ (ദമ്മാം) (വൈസ് പ്രസിഡൻ്റുമാർ), ശിഹാബുദ്ധീൻ കൂളാപറമ്പിൽ (ജനറൽ സെക്രട്ടറി), സൽമാൻ വെങ്ങളം(മക്ക), സഫീർ (മദീന), മുനവ്വർ (ജിസാൻ) (ജോയിന്റ് സെക്രട്ടറിമാർ),
റിയാസ് സി പി (ട്രഷറർ) നിസാർ മൊയ്‌ദീൻകുട്ടി (ജോയിന്റ് ട്രെഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ഫോറത്തിന്റെ ഔദ്യോഗിക ബുള്ളറ്റിൻ ‘ദി പ്രിസ്ക്രിപ്ഷൻ’ ഡോ. അഹ്മദ് ജമാൽ (ജോസ്-വെ മെഡ്) പ്രകാശനം നിർവഹിച്ചു. ഫോറം അംഗങ്ങൾക്കുള്ള ഉപഹാരം ഡോ. മുഹമ്മദ് ശബ്‌റാവി (മ വാരിദ്), നിർവഹിച്ചു.
കഴിഞ്ഞ ടേമിലെ സാമൂഹ്യ പ്രവർത്തനം പരിഗണിച്ച് ഫോറത്തിന്റെ മികച്ച റീജിയൻ ആയി ദമ്മാം റിജിയൻ തിരഞ്ഞെടുത്തു.
യഹ്‌യ കാട്ടുകണ്ടത്തിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ശിഹാബുദ്ധീൻ കൂളാപറമ്പിൽ സ്വാഗതവും ഡോ അബൂബക്കർ സിദ്ദിഖ് നന്ദിയും പറഞ്ഞു.
കുടുബാംഗങ്ങളുടെ കലാകായിക പരിപാടികളിൽ ആരിഫ ആഷിഖ്, സുമയ്യ യൂനുസ്, നഷ്‌വ നൗഫൽ, അയ്ദിൻ ഹസീബ്, താറസ് അമർ നൗഷാദ്, അസം യാസിർ എന്നിവർ ജേതാക്കളായി.
കോ ഓർ ഡിനേറ്റർമാരായസുൽത്താൻ ആഷിഖ്, അതീഖ് വി പി, യൂനുസ് മണ്ണിശ്ശേരി എന്നിവർ പരിപാടി നിയന്ത്രിച്ചു.