ആലപ്പുഴ-പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തിക്കൊണ്ട് കുരുന്നുകളിൽ കൃഷി ലഹരിയാക്കി മാറ്റുവാൻ പറ്റുന്ന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് മുൻ കാർഷിക സർവകലാശാല അസോസിയേറ്റഡ് ഡയറക്ടറും അന്താരാഷ്ട്ര കായൽ ഗവേഷണ കേന്ദ്രം ഡയറക്ടറുമായ ഡോ. കെ.ജി പത്മകുമാർ പറഞ്ഞു. പി.സി വർഗീസ് ഫൗണ്ടേഷൻ കലവൂർ ലിറ്റിൽഫ്ലവർ ഹാളിൽ നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ മദ്യത്തിനും മയക്കു മരുന്നിനും അടിമകളായി നാട്ടിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങൾ കണ്ടം കേട്ടും അനുഭവിച്ചും മനസ്സ് മരവിച്ചു പോയിരിക്കുകയാണ്. വിദേശ സംസ്കാരത്തിന്റെ കടന്നുകയറ്റവും കുറ്റകൃത്യങ്ങളെ പ്രമോട്ട് ചെയ്യുന്ന സിനിമകളും സോഷ്യൽ മീഡിയകളിൽ വന്നുകൊണ്ടിരിക്കുന്ന ദൈനംദിന ക്രൂരകൃത്യങ്ങളുടെ കാഴ്ചകളും യുവതലമുറയെ വഴിതെറ്റിച്ചു കൊണ്ടിരിക്കുന്നു. ഇത്തരം ലഹരികളിൽ നിന്നും കുഞ്ഞുമക്കളെ മോചിപ്പിക്കാൻ കൃഷിയിൽ ശ്രദ്ധ പതിപ്പിക്കണം.
പിസി വർഗീസ് ഫൗണ്ടേഷൻ ചെയർമാനായി ഡോ.കെ.ജി. പത്മകുമാറിനെയും, വൈസ് ചെയർപേഴ്സൺ ആയി സുജ ഈപ്പനേയും, ജനറൽ സെക്രട്ടറി രവി പാലത്തിങ്കൽ, ജോയിൻ സെക്രട്ടറിമാരായി ടി എസ് വിശ്വൻ പി ജെ ജോസഫ്, കോ-ഓഡിനേറ്റർ രാജു പള്ളിപ്പറമ്പിൽ, ട്രഷറർ സുനിൽ വർഗീസ് എന്നിവരെയും,എം ഇ ഉത്തമക്കുറിപ്പ്, ആശ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group