മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എം.എസ്.എഫ് സര്‍വകാല റെക്കോര്‍ഡ് വിജയം നേടിയെന്ന് ഭാരവാഹികൾ അവകാശപ്പെട്ടു. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരുടെ എണ്ണത്തിലും കോളജ് യൂണിയന്‍ ഭരണത്തിലും ചരിത്ര വിജയമാണ് എം.എസ്.എഫ് നേടിയത്. എം.എസ്.എഫ് ഒറ്റക്കും മുന്നണിയായും തകര്‍പ്പന്‍ വിജയം നേടിയെന്നും എം.എസ്.എഫ് അവകാശപ്പെട്ടു. സര്‍ക്കാര്‍ കോളജുകളിലും എം.എസ്.എഫ് കരുത്തുകാട്ടി. സംഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ വനിത കോളജുകളും എം.എസ്.എഫിനെയാണ് തെരഞ്ഞെടുത്തത്.
ജില്ലയിലെ ആകെയുള്ള നാല് ഐ.എച്ച്.ആര്‍.ഡി കോളജുകളും എം.എസ്.എഫിനെ വിജയിപ്പിച്ചു. മുതുവല്ലൂര്‍, വാഴക്കാട്, വട്ടംകുളം, മുണ്ടുപറമ്പ് കോളജുകളാണ് വിജയിച്ചത്. എട്ട് ഗവണ്‍മെന്റ് കോളജുകളും 16 എയ്ഡഡ് കോളജുകളും 71 അണ്‍എയ്ഡഡ് കോളജുകളും രണ്ട് യൂണിവേഴ്‌സിറ്റി ബി.എഡ് സെന്ററുകളും എം.എസ്.എഫിനൊപ്പം നിന്നു. നിലമ്പൂര്‍ ഗവ. കോളജ്, കൊണ്ടോട്ടി ഗവ. കോളജ്, മലപ്പുറം ഗവ. കോളജ്, മലപ്പുറം ഗവ. വനിത കോളജ്, പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളജ്, പരപ്പനങ്ങാടി എല്‍.ബി.എസ് കോളജ്, താനൂര്‍ സി.എച്ച്.എം.കെ ഗവ. കോളജ്, തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളജ് എന്നിവയാണ് എം.എസ്.എഫിനൊപ്പം നിന്നത്. തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളജ് എസ്.എഫ്.ഐയില്‍ നിന്നും തിരിച്ചുപിടിക്കുകയായിരുന്നു.
എയ്ഡഡ് കോളജുകളായ നിലമ്പൂര്‍ അമല്‍ കോളജ്, മഞ്ചേരി യൂണിറ്റി വിമന്‍സ് കോളജ്, അരീക്കോട് സുല്ലമുസ്സലാം ആര്‍ട്‌സ് കോളജ്, അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജ്, കുനിയില്‍ അന്‍വാറുല്‍ ഇസ്്‌ലാം അറബിക് കോളജ്, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ്, വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളജ്, മോങ്ങം അന്‍വാറുല്‍ ഇസ്്‌ലാം വിമന്‍സ് കോളജ്, കൊണ്ടോട്ടി ഇ.എം.ഇ.എ ആര്‍ട്‌സ് കോളജ്, വേങ്ങര മലബാര്‍ ആര്‍ട്‌സ് കോളജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ്, കാട്ടിലങ്ങാടി ശിഹാബ് തങ്ങള്‍ വിമന്‍സ് കോളജ്, വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജ്, പൊന്നാനി എം.ഇ.എസ് കോളജ്, ചുങ്കത്തറ മാര്‍ത്തോമ കോളജ്, വളാഞ്ചേരി എം.ഇ.എസ് കോളജ് എന്നിവയും എം.എസ്.എഫ് മുന്നണി വിജയംനേടി. ചുങ്കത്തറ മാര്‍ത്തോമ കോളജ്, വളാഞ്ചേരി എം.ഇ.എസ് കോളജ് എന്നിവ തിരിച്ചുപിടിക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി ബി.എഡ് സെന്ററുകളായ മഞ്ചേരി, കൂട്ടിലങ്ങാടി എന്നിവയും എം.എസ്.എഫിനൊപ്പം നിന്നു.