വയനാട് : സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടലില്‍ ഇതുവരെ 202 പേർക്ക് ജീവൻ നഷ്ടമായി. ഇതിൽ 84 പേരെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
60 മൃതദേഹങ്ങൾ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കാണാതായ നിരവധി ആളുകള്‍ക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണ്. എന്നാല്‍ പ്രദേശം മുഴുവനായി ഒലിച്ചുപോയതും ചെളിയില്‍ പുതഞ്ഞിരിക്കുന്നതും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഉരുള്‍പൊട്ടലില്‍ നിലംപതിച്ച വീടുകളുടെ മേല്‍ക്കൂര പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ചൂരല്‍മലയില്‍ മഴ കനത്തതും പുഴയുടെ ഒഴുക്ക് കൂടിയതും തിരച്ചിലിനെ ബാധിക്കുന്നുണ്ട്. രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ ഇനിയും ദിവസങ്ങൾ എടുക്കുമെന്നാണ് വിലയിരുത്തൽ.